ശ്രീഎമ്മിന് ഭൂമി അനുവദിച്ച് ഉത്തരവിറക്കി
Friday, March 5, 2021 12:36 AM IST
തിരുവനന്തപുരം: സിപിഎം- ആർഎസ്എസ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചെന്ന ആരോപണമുയർന്ന ശ്രീഎമ്മിന് തിരുവനന്തപുരത്ത് നാല് ഏക്കർ ഭൂമി അനുവദിച്ചു കൊണ്ടു സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം താലൂക്കിലെ ചെറുവയ്ക്കൽ വില്ലേജിൽ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള 7.76 ഏക്കർ ഭൂമിയിൽ നിന്നാണ് നാല് ഏക്കർ അനുവദിച്ചു കൊണ്ടു സർക്കാർ ഉത്തരവിറക്കിയത്.