പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ്: ഹര്‍ജികള്‍ മറ്റൊരു ബെഞ്ചിന്
Wednesday, October 28, 2020 12:44 AM IST
കൊച്ചി: പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പു കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. നിലവില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹര്‍ജികള്‍ പരിഗണിക്കുന്ന സിംഗിള്‍ ബെഞ്ചിലാണ് ഈ കേസുകള്‍ വന്നിരുന്നത്.
ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കേണ്ട സാഹചര്യമുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയല്ലാതെ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു.
പരാതികളിലെല്ലാം കൂടി ഒറ്റ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നു നിര്ദേശിക്കണമെന്നു പോപ്പുലര്‍ ഫൈനാന്‍സ് അഭിഭാഷകനും ആവശ്യപ്പെട്ടു. തുടര്‍ന്നാണു വിശദമായ വാദത്തിന് മാറ്റിയത്.