മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം; തലസ്ഥാനത്ത് 3000 പേർക്കെതിരേ കേസ്
Tuesday, September 22, 2020 1:12 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാന നഗരത്തിൽ നടന്ന സമരങ്ങളിൽ പങ്കെടുത്ത 3,000 പേർക്കെതിരേ പോലീസ് കേസെടുത്തു.
കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്ത വിവിധ സംഘടനകളുടെ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെയാണ് കന്റോണ്മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്.സമരവുമായി ബന്ധപ്പെട്ട് 25 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.