എംജി സര്‍വകലാശാല ബിരുദം: രണ്ടിലേറെ അലോട്ട്മെന്റുകള്‍ നടത്തുന്നത് തടഞ്ഞു
Thursday, August 13, 2020 12:18 AM IST
കൊച്ചി: എംജി സര്‍വകലാശാലയ്ക്കു കീഴിലെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ കോഴ്സുകളിലേക്ക് രണ്ടിലേറെ അലോട്ട്മെന്റുകള്‍ നടത്തുന്നത് ഹൈക്കോടതി താല്കാലികമായി തടഞ്ഞു. അഫിലിയേറ്റഡ് കോളജുകളിലെ 50 ശതമാനം സീറ്റുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ സര്‍വകലാശാല തന്നെ പ്രവേശനം നടത്തുന്നതിനെതിരേ ഓള് കേരള പ്രൈവറ്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് അണ് എയ്ഡഡ് കോളജ് മാനേജ്മെന്റ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.