വെള്ളപ്പൊക്കം കാണാനെത്തിയ വയോധികനെ അച്ചൻകോവിലാറ്റിൽ കാണാതായി
Monday, August 10, 2020 12:36 AM IST
കോന്നി: അച്ചൻകോവിലാറ്റിൽ വെള്ളംപൊങ്ങിയത് കാണാനെത്തിയ വയോധികൻ കാൽവഴുതി നദിയിൽ വീണ് കാണാതായി. പ്രമാടം മഹാദേവർ ക്ഷേത്രത്തിന് സമീപം ബിന്ദു ഭവനിൽ രാജൻപിള്ള (77)യാണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ രാവിലെ വീടിനു സമീപത്തെ മുട്ടത്തുകടവിലാണ് സംഭവം. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജലനിരപ്പ് ഉയർന്ന നദിയിലെ കുത്തൊഴുക്ക് തെരച്ചിലിന് തടസമായി. ഇന്നും തെരച്ചിൽ തുടരും. ഭാര്യ: വത്സല. മക്കൾ: പ്രസാദ്, ബിന്ദു, സിന്ധു.