അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ് ഓർമയായി
Friday, August 7, 2020 12:24 AM IST
ഒല്ലൂർ: കഴിഞ്ഞ ദിവസം അന്തരിച്ച അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസിന്റെ സംസ്കാരം തൈക്കാട്ടുശേരി എളയിടത്ത് തൈക്കാട്ടുമനയിൽ ഒൗദ്യോഗിക ബഹുമതികളോടെ നടന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാരം.
മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ജില്ലാ കളക്ടർ എസ്. ഷാനവാസ് റീത്ത് സമർപ്പിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനിൽകുമാറും അന്തിമോപചാരമർപ്പിച്ചു.