കർഷക ആശ്വാസ പദ്ധതി പ്രഖ്യാപിക്കണം: പി.ജെ. ജോസഫ്
Thursday, April 2, 2020 12:19 AM IST
തൊടുപുഴ: പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ കർഷക ആശ്വാസ പദ്ധതി പ്രഖ്യാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നു കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ.
ലോക്ക് ഡൗണ്‍ മൂലം കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയുന്നില്ല. റബർ സംഭരണ വില 200 രൂപയാക്കണം. അപ്പർ കുട്ടനാട് അടക്കം വിവിധ സ്ഥലങ്ങളിൽ നെല്ല് കൊയ്തെടുക്കാനും സംഭരിക്കാനും നടപടി വേണം. പൈനാപ്പിൾ കർഷകർ വലിയ പ്രതിസന്ധിയാണ്. പാൽ ഉത്പന്നങ്ങളാക്കി മാറ്റാനും നടപടിയുണ്ടാകണം. കർഷകർ എടുത്തിട്ടുള്ള എല്ലാ വായ്പകളുടെയും പലിശ എഴുതിത്തള്ളണമെന്നും ജോസഫ് ആവശ്യപ്പെട്ടു.