ഡിവൈൻ മേഴ്സി ഷ്റൈനിലെ തിരുക്കർമങ്ങൾ ഓണ്‍ലൈൻ വഴി
Wednesday, April 1, 2020 12:12 AM IST
തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈൻ ഓഫ് ഹോളി മേരിയിലെ വിശുദ്ധ കുർബാനയും ദൈവകരുണയുടെ നൊവേനയും കരുണക്കൊന്തയും ഓണ്‍ലൈനിൽ സംപ്രേഷണം ചെയ്യും.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദിവസവും രാവിലെ 6.30നും ഉച്ചകഴിഞ്ഞ് മൂന്നിനും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഇതിനു പുറമേ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ദിവ്യകാരുണ്യ ആരാധനയും നടത്തുമെന്ന് റെക്ടർ ഫാ.സോട്ടർ പെരിങ്ങാരപ്പള്ളി അറിയിച്ചു. www.divinemercyshrineofholymary.com, Facebook: divinemercyshrineofholymary, Youtube: DIVINE MERCY SHRINE THODUPUZHA