എൽഡിഎഫ് എംഎൽഎമാരോട് സഹതാപം: കെ.സി. ജോസഫ്
Thursday, January 30, 2020 12:11 AM IST
കണ്ണൂർ: ആർഎസ്എസിന്റെ വക്താവായി മാറിയ ഗവർണർക്ക് സ്തുതിപാടുന്ന നിയമമന്ത്രി എ.കെ. ബാലന്റെ ഉപദേശം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഡെപ്യൂട്ടി ലീഡർ കെ.സി. ജോസഫ്. നിയമസഭയെ അവഹേളിച്ച ഗവർണറെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച ഇടതുമുന്നണി എംഎൽഎമാരുടെ ഗതികേടിൽ സഹതാപമുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിലെ പതിനെട്ടാം ഖണ്ഡിക വായിക്കില്ലെന്നു പറഞ്ഞ ഗവർണറുടെ നിലപാട് മാറ്റാൻ അദ്ദേഹത്തെ കാലുപിടിച്ച് അപേക്ഷിച്ച മുഖ്യമന്ത്രിയുടെ നിലപാട് അദ്ദേഹത്തിന്റെ ന്യൂനപക്ഷ പ്രേമത്തിന്റെ കാപട്യത്തിന് തെളിവാണെന്നും ജോസഫ് പറഞ്ഞു.