കോളജ് അധ്യാപകർക്കു പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
Tuesday, January 21, 2020 11:16 PM IST
തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ്, ട്രെയിനിംഗ് കോളജ്, മ്യൂസിക് കോളജ്, സംസ്കൃത കോളജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകരിൽ നിന്നും സർക്കാർ എൻജിനിയറിംഗ് കോളജ്, പോളിടെക്നിക് കോളജ്, മെഡിക്കൽ കോളജ്, ആയുർവേദ കോളജ്, ലോ കോളജ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അധ്യാപകരിൽ നിന്നും പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ എ1/60002/2020/കോ.വി.വ, തിയതി 08.01.2020 നമ്പർ സർക്കുലറിലെ നിർദേശങ്ങൾ പൂർണമായും പാലിച്ചുള്ളതായിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 14. വിവരങ്ങൾക്ക്: www.collegiatee du.gov.in.