ഉത്തരവാദിത്വം സർക്കാരിനും: കാനം
Friday, November 22, 2019 11:40 PM IST
മലപ്പുറം: വിദ്യാർഥിനി പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ പിടിഎ മാത്രമാണ് കുറ്റക്കാരെന്നു പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമാണ് ഉത്തരവാദിത്തം.
സംഭവത്തിൽ ഗവണ്മെന്റ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വീഴ്ചവരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ കാനം പറഞ്ഞു.