അപകീർത്തിപ്പെടുത്തൽ: കേരള കോണ്ഗ്രസ് -എം പരാതി നൽകി
Friday, November 22, 2019 11:09 PM IST
തൊടുപുഴ: നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ കേരള കോണ്ഗ്രസ്(എം) നേതാക്കൾ പോലീസിൽ പരാതി നൽകി. വാട്ട്സ്ആപ്പിൽ തങ്ങളുടെ ഫേക്ക് ഐഡികൾ ഉണ്ടാക്കി തങ്ങൾ തമ്മിൽ ചാറ്റ് ചെയ്യുന്ന തരത്തിൽ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയാണു പോലീസിൽ പരാതി നൽകിയത്. പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ, കെഎസ്സി -എം സംസ്ഥാന പ്രസിഡന്റ് രാഖേഷ് ഇടപ്പുര എന്നിവർ ഡിജിപിക്കും ബിനു ലോറൻസ്, ഷാജി അറയ്ക്കൽ, ജെൻസ് നിരപ്പേൽ എന്നിവർ തൊടുപുഴ ഡിവൈഎസ്പിക്കുമാണു പരാതി നൽകിയത്.