പാർലമെന്റ് മാർച്ച് 25ന്
Sunday, November 17, 2019 12:24 AM IST
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ കണ്സ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ(എഐസിടിയു) നേതൃത്വത്തിൽ നിർമാണ തൊഴിലാളികൾ നവംബർ 25ന് പാർലമെന്റ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ദേശീയാടിസ്ഥാനത്തിൽ നിർമാണത്തൊഴിലാളികളുടെ കണക്കെടുത്ത് സർക്കാർ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുക, ഇഎസ്ഐ പരിധിയിൽ ഉൾപ്പെടുത്തുക, ക്ഷേമനിധി ആനുകൂല്യങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടത്തുന്ന ധർണയെത്തുടർന്ന് കേന്ദ്ര തൊഴിൽ മന്ത്രിക്ക് നിവേദനം നൽകും.
എഐസിടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി ഗോപി കിഷൻ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ പ്രസിഡന്റ് കെ.കെ. ചന്ദ്രൻ, എം.വി. കുഞ്ഞുകുഞ്ഞ്, ശാന്ത നന്പീശൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.