കാരുണ്യപ്രവർത്തനം: മിലാപ്പിലൂടെ 11.5 കോടി
Saturday, September 21, 2019 11:56 PM IST
കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈൻ സമൂഹ ധനസമാഹരണ പ്ലാറ്റ്ഫോമായ മിലാപ്പിൽ വിവിധ മെഡിക്കൽ, സാമൂഹിക ആവശ്യങ്ങൾക്കായി സംസ്ഥാനത്ത് 11.5 കോടി രൂപ സമാഹരിച്ചു.
പ്രാർഥന എന്ന കുട്ടിയുടെ കരൾ മാറ്റിവയ്ക്കലിന് 200ഓളം പേർ ചേർന്നു 4.8 ലക്ഷം രൂപ സമാഹരിച്ചു. കാൻസർ ചികിത്സയ്ക്കായി തൃശൂരിലെ 10 വയസുകാരിക്കായി 800ലധികം പേർ കൈകോർത്തു. തിരുവനന്തപുരത്തു 12 വയസുകാരന്റെ സുഷുമ്നാ നാഡീ ശസ്ത്രക്രിയയ്ക്കായി 3.5 ലക്ഷത്തോളം രൂപയോളമാണു സമാഹരിച്ചത്.