അഴിമതിക്കേസിലെ പ്രതിയെ എംഡിയാക്കരുതെന്നു സുധീരൻ
Monday, August 19, 2019 12:17 AM IST
തിരുവനന്തപുരം: അഴിമതിക്കേ സിൽ സിബിഐ അന്വേഷണം നേരിടുന്ന കെ.എ. രതീഷിനെ കണ്‍സ്യൂമർഫെഡ് എംഡി ആയി നിയമിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, മുഖ്യമന്ത്രിക്കു കത്തു നൽകി.
സിബിഐ സർക്കാരിനു നൽകിയ കത്ത് മറച്ചുവച്ച് വിജിലൻസ് ക്ലിയറൻസ് നൽകിയാണ് അതിഗുരുതരമായ അഴിമതി ആരോപണത്തിന് വിധേയനായ ഇത്തരമൊരു വ്യക്തിയെ നിയമിക്കാനുള്ള നീക്കം. സിബിഐ നൽകിയ കത്ത് മുക്കി കളഞ്ഞ് കുറ്റാരോപിതനെ സംരക്ഷിക്കാനായി ഹീനമായ നടപടി അതീവ ഗൗരവത്തോടെ കാണണമെന്നും കത്തിൽ ആവശ്യപ്പെട്ടു.