മുഖ്യമന്ത്രിയുടെ നടപടി സ്വാഗതാര്‍ഹം: പി. രാജു
Monday, August 19, 2019 12:17 AM IST
കൊച്ചി: സിപിഐ ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ എറണാകുളം സെന്‍ട്രല്‍ എസ്ഐ ബിപിന്‍ദാസിനെ സസ്പെന്‍ഡ് ചെയ്ത നടപടി സ്വാഗതാര്‍ഹമാണെന്നു സിപിഐ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. എന്നാല്‍, ഡിഐജി ഓഫീസ് മാര്‍ച്ചിലേക്കു നയിച്ച കാരണക്കാരനായ ഞാറക്കല്‍ സിഐക്കെതിരെ നടപടി കൈക്കൊണ്ടിട്ടില്ല. കുറ്റക്കാരായ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും പി.രാജു പറഞ്ഞു.