ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്ന് യുക്രെയ്ൻ ക്ലബ്ബായ ഡൈനാമൊ കീവിനെതിരേ ഇറങ്ങുന്ന സ്പാനിഷ് വന്പന്മാരായ ബാഴ്സലോണ ടീമിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഇല്ല. ബാഴ്സ പരിശീലകൻ റോണൾഡ് കൂമൻ മെസിക്കും ഫ്രാങ്കി ഡി ജോംഗിനും വിശ്രമം അനുവദിച്ചു.
ഗ്രൂപ്പ് ജിയിൽ മൂന്നു മത്സരങ്ങളിൽനിന്നു മൂന്നു ജയവുമായി ബാഴ്സലോണയാണ് ഒന്നാമത്. പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനൊ റൊണാൾഡോ ഇറങ്ങുന്ന ഇറ്റാലിയൻ വന്പന്മാരായ യുവന്റസും ഇന്നു കളത്തിലുണ്ട്. ബാഴ്സയ്ക്കു തൊട്ടുപിന്നിൽ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണു യുവന്റസ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, പാരീ സാൻ ഷെർമയ്ൻ തുടങ്ങിയ സൂപ്പർ ക്ലബ്ബുകളും ഇന്ന് പോരാട്ടത്തിനിറങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.