ബംഗളൂരുവിനു രണ്ടാം ജയം
Friday, September 20, 2024 1:06 AM IST
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2024-25 സീസണിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി ബംഗളൂരു എഫ്സി.
ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ (1-0) കീഴടക്കിയ ബംഗളൂരു ഇന്നലെ 3-0നു ഹൈദരാബാദ് എഫ്സിയെയും തോൽപ്പിച്ചു. ഹൈദരാബാദിനെതിരേ ബംഗളൂരുവിനായി സുനിൽ ഛേത്രി (85' പെനാൽറ്റി, 90+4') ഇരട്ട ഗോൾ നേടി. ഒരു ഗോൾ രാഹുൽ ബെക്കെ (5’) സ്വന്തമാക്കി.