ഏഴടിച്ച് യുണൈറ്റഡ്
Thursday, September 19, 2024 12:26 AM IST
മാഞ്ചസ്റ്റർ: ലീഗ് കപ്പ് ഫുട്ബോൾ മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം കാണികളുടെ മുന്നിൽ ഗോൾവിരുന്ന് ഒരുക്കി.
മാർകസ് റാഷ്ഫോർഡ്, അലെജാൻഡ്രോ ഗർനാച്ചോ, ക്രിസ്റ്റ്യൻ എറിക്സണ് എന്നിവരുടെ ഇരട്ടഗോളുകൾ ബാരൻസ്ലെയ്ക്കെതിരേ യുണൈറ്റഡിന് എതിരില്ലാത്ത ഏഴു ഗോളുകളുടെ ജയമൊരുക്കി. ഒരു ഗോൾ ആന്റണിയുടെ വകയാണ്. ജയത്തോടെ യുണൈറ്റഡ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ലീഗ് കപ്പിൽ യുണൈറ്റിന്റെ ഏറ്റവും വലിയ ജയമാണ്.
പ്രീമിയർ ലീഗ് ക്ലബ് ഫുൾഹാം രണ്ടാം ഡിവിഷൻ ക്ലബ് പ്രെസ്റ്റണ് നോർത്ത് എൻഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ 16-15ന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. മുഴുവൻ സമയത്ത് 1-1ന് സമനിലയായിരുന്നു. ലീഗ് കപ്പിലെ ഏറ്റവും നീണ്ട പെനാൽറ്റി ഷൂട്ടൗട്ടാണിത്.