അസംപ്ഷന്‍, എസ്ബി ചാമ്പ്യന്‍
Sunday, September 15, 2024 12:05 AM IST
ചങ്ങനാശേരി: സിബിസി അഖില കേരള ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ചങ്ങനാശേരി എസ്ബി കോളജും വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജും ജേതാക്കളായി.
പുരുഷ ഫൈനലില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനെയാണ് എസ്ബി കീഴടക്കിയത്. സ്കോര്‍: 65-61. എസ്ബിക്കുവേണ്ടി ജിനു ദേവസ്യ 18 പോയിന്റ് നേടി. ക്രൈസ്റ്റിന്റെ ദീപക് വെട്ടത്ത് 20 പോയിന്റ് സ്വന്തമാക്കി. വനിതാ ഫൈനലില്‍ പാലാ അല്‍ഫോന്‍സ 72-61ന് കീഴടക്കിയാണ് അസംപ്ഷന്‍ ജേതാക്കളായത്.