മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ ഇന്ത്യ ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. ഗോളെന്നുറച്ച ഇന്ത്യയുടെ രണ്ടു ശ്രമങ്ങൾ ചൈനീസ് ഗോൾകീപ്പർ രക്ഷപ്പെടുത്തി. രണ്ടാം ക്വാർട്ടറിലും ഇന്ത്യ ആധിപത്യം പുലർത്തി.
മൂന്നാം ക്വാർട്ടറിൽ ചൈന തുടർച്ചയായി പെനാൽറ്റി കോർണറുകൾ നേടി ഇന്ത്യക്കു ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ അവസാന ക്വാർട്ടറിൽ ഇന്ത്യ കളിയിൽ ആധിപത്യം പിടിച്ചെടുത്ത് ആക്രമിച്ചു കളിച്ചു.
ഏതു നിമിഷവും ഗോളെത്താമെന്ന നിലയിലേക്ക് ഇന്ത്യ മത്സരത്തെയെത്തിച്ചു. 51-ാം മിനിറ്റിൽ ഇന്ത്യൻ ആരാധ കർ കാത്തിരുന്ന ഗോളെത്തി.പാക്കിസ്ഥാൻ 5-2ന് ദക്ഷിണ കൊറിയയെ തോൽപ്പിച്ച് മൂന്നാം സ്ഥാനം നേടി.