അയൽപ്പോരിൽ കോഴിക്കോട് ജയം
Sunday, September 15, 2024 12:05 AM IST
മഞ്ചേരി: കേരള സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങിയ മലപ്പുറം എഫ്സിയെ തകര്‍ത്ത് കാലിക്കട്ട് എഫ്സി. 3-0നായിരുന്നു കാലിക്കട്ടിന്റെ ജയം. ഗനി അഹമ്മദ് നിഗം (22', 90+6'), ബെല്‍ഫോര്‍ട്ട് (62') എന്നിവര്‍ കാലിക്കട്ടിനായി ഗോൾ നേടി.