നിഹാൽ പഞ്ച്
Friday, September 20, 2024 11:17 PM IST
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ മലയാളി താരം നിഹാൽ സുധീഷിന്റെ ഗോളിൽ പഞ്ചാബ് എഫ്സിക്കു ജയം.
സീസണിലെ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിൽവന്നു തോൽപ്പിച്ച പഞ്ചാബ്, ഇന്നലെ ഹോം ഗ്രൗണ്ടിൽ ഒഡീഷ എഫ്സിയെ2-1 നു കീഴടക്കി. ബ്ലാസ്റ്റേഴ്സിൽനിന്ന് പഞ്ചാബിലെത്തിയ നിഹാൽ സുധീഷ് 28-ാം മിനിറ്റിൽ നേടിയ ഗോളിൽ പഞ്ചാബ് ലീഡ് നേടി.
89-ാം മിനിറ്റിൽ ലിയോൺ അഗസ്റ്റിൽ പഞ്ചാബിന്റെ ജയം ഉറപ്പാക്കി രണ്ടാം ഗോളും ഒഡീഷയുടെ വലയിൽ നിക്ഷേപിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം സെൽഫ് ഗോൾ വഴങ്ങിയതോടെ പഞ്ചാബിന്റെ ജയം 2-1ലേക്കു ചുരുങ്ങി.