വിക്രം റാത്തോഡ് രാജസ്ഥാനിൽ
Friday, September 20, 2024 11:17 PM IST
ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണിൽ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് പരിശീലകനായി വിക്രം റാത്തോഡ് നിയമിതനായി.
രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചായിരുന്നപ്പോൾ ബാറ്റിംഗ് പരിശീലകനായിരുന്നു വിക്രം. ഇന്ത്യയുടെ മുൻ ഓപ്പണിംഗ് ബാറ്ററായ വിക്രം റാത്തോഡ് ആറു ടെസ്റ്റ് കളിച്ചിട്ടുണ്ട്.
രാഹുൽ ദ്രാവിഡാണ് 2025 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകൻ. ഇന്ത്യൻ ടീമിൽ ദ്രാവിഡിനൊപ്പം പരിശീലകനായുണ്ടായിരുന്ന വിക്രം റാത്തോഡിനെയും സ്വന്തമാക്കി രാജസ്ഥാൻ തന്ത്രജ്ഞ ശക്തികൂട്ടി.