സിറ്റിക്കു മണികെട്ടി...
Friday, September 20, 2024 1:06 AM IST
മാഞ്ചസ്റ്റർ/പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ റൗണ്ട് പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ ഗോൾരഹിത സമനിലയിൽ കുടുക്കി ഇറ്റാലിയൻ ടീമായ ഇന്റർ മിലാന്റെ വന്പ്.
പെപ് ഗ്വാർഡിയോളയുടെ ശിക്ഷണത്തിൽ 42 യുവേഫ ചാന്പ്യൻസ് ലീഗ് ഹോം മത്സരങ്ങൾ കളിച്ചതിൽ ഇതു രണ്ടാം തവണമാത്രമാണ് സിറ്റിക്കു ഗോൾ നേടാൻ സാധിക്കാതിരുന്നത്.
90-ാം മിനിറ്റിൽ പിറന്ന സെൽഫ് ഗോളിൽ ഫ്രഞ്ച് ചാന്പ്യന്മാരായ പിഎസ്ജി 1-0നു ജിറോണയെ തോൽപ്പിച്ചു. സെൽറ്റിക് 5-1ന് ബ്രാറ്റിസ്ലാവയെയും ബൊറൂസിയ ഡോർട്ട്മുണ്ട് 3-0നു ക്ലബ് ബ്രൂഗിനെയും തോൽപ്പിച്ചു.