പോണ്ടിംഗ് പഞ്ചാബ് കിംഗ്സ് പരിശീലകൻ
Thursday, September 19, 2024 12:26 AM IST
മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗ് ടീം പഞ്ചാബ് കിംഗ്സിന്റെ മുഖ്യപരിശീലകനായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനെ നിയമിച്ചു.
ഡൽഹി ക്യാപിറ്റൽസ് പരിശീലകസ്ഥാനം ഒഴിഞ്ഞതോടെയാണ് പോണ്ടിംഗിനെ തേടി പഞ്ചാബ് കിംഗ്സ് എത്തിയത്.
ഏഴു സീസണുകളിൽ പോണ്ടിംഗ് ക്യാപിറ്റൽസിന്റെ മുഖ്യപരിശീലകനായിരുന്നു. എന്നാൽ, ടീമിനെ ജേതാക്കളാക്കാനായില്ല. നാലു വർഷത്തെ കരാറിലാണ് പോണ്ടിംഗ് കിംഗ്സിനൊപ്പം ചേർന്നത്.