പൊരുതി ജയിച്ച് റയൽ
Thursday, September 19, 2024 12:26 AM IST
മാഡ്രിഡ്: നിലവിലെ ചാന്പ്യന്മാരായ റയൽ മാഡ്രിഡ് ശക്തമായ പോരാട്ടത്തിനൊടുവിൽ 3-1ന് സ്റ്റുട്ഗർട്ടിനെ പരാജയപ്പെടുത്തി.
അവസാന മിനിറ്റുകളിൽ ആന്റോണിയോ റൂഡിഗറും (83’) എൻറിക്കും (90+5’) നേടിയ ഗോളുകളാണു റയലിനു ജയം സമ്മാനിച്ചത്. 46-ാം മിനിറ്റിൽ കിലിയൻ എംബപ്പെ നിലവിലെ ചാന്പ്യന്മാരെ മുന്നിലെത്തിച്ചു. എന്നാൽ ഡെനിസ് ഉൻഡാവ് സ്റ്റുട്ഗർട്ടിനു സമനില നൽകി.
അനായാസം യുവന്റസ്
ഇറ്റാലിയൻ വന്പന്മാരായ യുവന്റസ് ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് പിഎസ്വി ഐന്തോവനെ തോൽപ്പിച്ചു. കെനൻ യിൽഡിസ്, വെസ്റ്റണ്‍ മാക് കെന്നി, നികോളസ് ഗോണ്‍സാലസ് എന്നിവരാണു യുവന്റസിനായി ഗോൾ നേടിയത്. ഐന്തോവനായി ഇസ്മായൽ സെയ്ബാരി വലകുലുക്കി.