ഒടിവുമായി വെള്ളി നേടി നീരജ്
Tuesday, September 17, 2024 12:50 AM IST
ബ്രസൽസ്: ബ്രസൽസ് ഡയണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു വെള്ളി. ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സണിനു (87.87 മീറ്റർ) പിന്നിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഇന്ത്യൻ ജാവലിൻത്രോ സൂപ്പർ താരം ഇടതു കൈത്തണ്ടയിലെ ഒടിവുമായാണ് ഫീൽഡിൽ ഇറങ്ങിയത്.
2024 സീസണിൽ താൻ പോരാട്ടം അവസാനിപ്പിക്കുകയാണെന്നും നീരജ് പറഞ്ഞു. നീരജ് 87.86 മീറ്ററുമായാണ് വെള്ളിയണിഞ്ഞത്.