സെമി ഇന്ന്
Tuesday, September 17, 2024 12:50 AM IST
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് സെമീഫൈനലുകള് ഇന്നു നടക്കും. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ഏരീസ് കൊല്ലം സെയ്ലേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്തെത്തി.
ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് തിരുവനന്തപുരം റോയല്‍സിനെ നേരിടും. വൈകുന്നേരം നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്ലേഴ്സ് തൃശൂര്‍ ടൈറ്റന്‍സുമായി ഏറ്റുമുട്ടും.
ലീഗിലെ അവസാന മത്സരത്തില്‍ ഇന്നലെ കൊല്ലം തൃശൂരിനെ ആറു വിക്കറ്റിന് കീഴടക്കി. തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. കൊല്ലം 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി.