ലിവര്‍പൂള്‍ വീണു
Sunday, September 15, 2024 12:05 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂള്‍ എഫ്സിക്ക് അപ്രതീക്ഷിത തോല്‍വി. ഹോം മത്സരത്തില്‍ ലിവര്‍പൂള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് നോട്ടിങാം ഫോറസ്റ്റിനോടു പരാജയപ്പെട്ടു. 72-ാം മിനിറ്റില്‍ കല്ലം ഒഡോയ് ആയിരുന്നു ലിവര്‍പൂളിന്റെ കഥകഴിച്ച ഗോള്‍ സ്വന്തമാക്കിയത്.
അതേസമയം, മാഞ്ചസ്റ്റര്‍ ടീമുകളായ സിറ്റിയും യുണൈറ്റഡും ജയമാഘോഷിച്ചു. സിറ്റി 2-1ന് ബ്രെന്റ്ഫോഡിനെ തോല്‍പ്പിച്ചപ്പോള്‍ യുണൈറ്റഡ് 3-0ന് സതാംപ്ടണിനെ കീഴടക്കി.
എര്‍ലിംഗ് ഹാലണ്ടിന്റെ (19', 32') വകയായിരുന്നു സിറ്റിയുടെ രണ്ടു ഗോളും. മറ്റു മത്സരങ്ങളില്‍ ഫുള്‍ഹാമും വെസ്റ്റ് ഹാമും 1-1നും ക്രിസ്റ്റല്‍ പാലസും ലെസ്റ്റര്‍ സിറ്റിയും 2-2നും സമനിലയില്‍ പിരിഞ്ഞു.
ലിവർപൂളിനെതിരേ ഇംഗ്ലീഷ് ടോപ് ഫൈറ്റിൽ നോട്ടിംങാം ഫോറസ്റ്റ് എവേ പോരാട്ടത്തിൽ ജയം സ്വന്തമാക്കുന്നത് 1969നുശേഷം ഇതാദ്യമാണ്.