ജഡേജ-അശ്വിൻ ഭായ് ഭായ് ചെന്നൈയുടെ ഇഷ്ടക്കാരായ രവീന്ദ്ര ജഡേജയും അശ്വിനുമാണ് ഇന്ത്യയെ റിക്കാർഡ് കൂട്ടുകെട്ടിലൂടെ കരകയറ്റിയത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായ ജഡേജയ്ക്കൊപ്പം അശ്വിൻ അഭേദ്യമായ 195 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. ഒരു ടെസ്റ്റിന്റെ ഒന്നാംദിനം ഏഴോ അതിൽ താഴെയോ നന്പറിലുള്ള കൂട്ടുകെട്ടുകളിലെ റിക്കാർഡാണിത്.
2009ൽ ഇന്ത്യക്കെതിരേ ന്യൂസിലൻഡിന്റെ ഡാനിയേൽ വെട്ടോറിയും ജെസെ റൈഡറും ചേർന്ന് 186 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. 227 പന്തിൽനിന്നാണ് അശ്വിൻ-ജഡേജ കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ 195 റണ്‍സുമായി ക്രീസ് വിട്ടത്.
അശ്വിൻ-ജഡേജ കൂട്ടുകെട്ട് ഹോം ടെസ്റ്റിൽ ഏഴോ അതിൽതാഴെയോ നന്പറിൽ 500ൽ അധികം റണ്‍സ് നേടി. കപിൽ ദേവും സയീദ് കിർമാണിയും (14 മത്സരങ്ങളിൽ 617 റണ്‍സ്) മാത്രമാണ് ഇവർക്കു മുന്നിലുള്ളത്.
പൊരുതിയത് യശസ്വി ജയ്സ്വാൾ മാത്രം ടോസ് നഷ്ടപ്പെട്ട് ആദ്യ ക്രീസിലെത്തിയ ഇന്ത്യക്കുവേണ്ടി ടോപ് ഓർഡറിൽ ഓപ്പണർ യശസ്വി ജയ്സ്വാൾ മാത്രമാണു തിളങ്ങിയത്. 118 പന്തിൽ ജയ്സ്വാൾ 56 റണ്‍സ് നേടി. രോഹിത് ശർമ (6), വിരാട് കോഹ്ലി (6) എന്നിവർ രണ്ടക്കം കണ്ടില്ല. ശുഭ്മാൻ ഗില്ലിന് (0) അക്കൗണ്ടു തുറക്കാൻപോലും സാധിച്ചില്ല. ഋഷഭ് പന്ത് 52 പന്തിൽ 39 റണ്‍സ് നേടി.
സ്കോർബോർഡ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ സി ഷാദ്മാൻ ഇസ്ലാം ബി നഹിദ് റാണ 56, രോഹിത് സി നജ്മുൽ ഹൊസൈൻ ബി ഹസൻ മഹ്മൂദ് 6, ഗിൽ സി ലിറ്റണ്‍ ദാസ് ബി ഹസൻ മഹ്മൂദ് 0, കോഹ്ലി സി ലിറ്റണ്‍ ദാസ് ബി ഹസൻ മഹ്മൂദ് 6, പന്ത് സി ലിറ്റണ്‍ ദാസ് ബി ഹസൻ മഹ്മൂദ് 39, രാഹുൽ സി സാകിൻ ഹസൻ ബി മെഹിദി ഹസൻ മിറാസ് 16, ജഡേജ നോട്ടൗട്ട് 86, അശ്വിൻ നോട്ടൗട്ട് 102, എക്സ്ട്രാസ് 28, ആകെ 80 ഓവറിൽ 339/6.
വിക്കറ്റ് വീഴ്ച: 1-14, 2-28, 3-34, 4-96, 5-144, 6-144.
ബൗളിംഗ്: തസ്കിൻ അഹമ്മദ് 15-1-47-0, ഹസൻ മഹ്മൂദ് 18-4-58-4, നഹിദ് റാണ 17-2-80-1, മെഹിദി ഹസൻ മിറാസ് 21-2-77-1, ഷക്കീബ് അൽ ഹസൻ 8-0-50-0, മൊമിനുൾ ഹഖ് 1-0-4-0.