പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ
Sunday, September 15, 2024 12:05 AM IST
ബെയ്ജിംഗ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ അപരാജിത കുതിപ്പ് തുടരുന്നു. 2-1നായിരുന്നു ഇന്ത്യന്‍ ജയം. ആറു മത്സരങ്ങളുള്ള റൗണ്ട് റോബിന് മത്സരത്തില്‍ ഇന്ത്യയുടെ അഞ്ചാം ജയമാണ്.
എട്ടാം മിനിറ്റില്‍ അഹമ്മദ് നധീമിലൂടെ പാക്കിസ്ഥാനാണ് ലീഡ് നേടിയത്. എന്നാല്‍, ഹര്‍മന്‍പ്രീത് സിംഗിന്റെ (13', 19') ഇരട്ട ഗോളിലൂടെ ഇന്ത്യ ജയത്തിലെത്തി.