ഐപിഎൽ മെഗാ ലേലം യുഎഇയിൽ
Friday, September 20, 2024 1:06 AM IST
മുംബൈ: 2025 ഐപിഎൽ മെഗാ താര ലേലം ഈ നവംബർ-ഡിസംബറിൽ നടക്കും. യുഎയിലായിരിക്കും ബിസിസിഐയുടെ നിയന്ത്രണത്തിൽ നടക്കുന്ന ഐപിഎൽ മെഗാ താര ലേലം. അബുദാബിയായിരിക്കും ലേലത്തിന്റെ വേദിയെന്നാണ് പ്രാഥമിക വിവരം.
എന്നാൽ, മസ്കറ്റ്, ദോഹ നഗരങ്ങളും പരിഗണനയിലുണ്ട്. നവംബർ 16-17 തീയതികളിൽ ലേലം നടക്കുമെന്നാണ് സൂചന. അന്നു നടന്നില്ലെങ്കിൽ ഡിസംബർ 15നും 20നും ഇടയിൽ നടക്കും.