മിലാൻ കടന്ന് ലിവർപൂൾ കരുത്തരുടെ പോരാട്ടത്തിൽ എസി മിലാനെ ലിവർപൂൾ കീഴടക്കി. ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ജയം. ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെ മൂന്നാം മിനിറ്റിൽ മിലാൻ മുന്നിലെത്തി. എന്നാൽ 23-ാം മിനിറ്റിൽ ഇബ്രാഹിമ കൊണാറ്റയിലൂടെ ലിവർപൂൾ തിരിച്ചടിച്ചു.
41-ാം മിനിറ്റിൽ വിർജിൽ വാൻ ഡിക്ക് ടീമിനെ മുന്നിലെത്തിച്ചു. 67-ാം മിനിറ്റിൽ സോബോസ്ലൈ ലിവർപൂളിന്റെ ജയം ഉറപ്പിച്ചു. ആസ്റ്റണ്‍ വില്ല ഏകപക്ഷീയമായ മൂന്നുഗോളുകൾക്കു യംഗ് ബോയ്സിനെ പരാജയപ്പെടുത്തി.