വനിത ട്വന്റി 20 ലോകകപ്പ്: സമ്മാനത്തുക ഉയർത്തി
Wednesday, September 18, 2024 1:32 AM IST
ദുബായ്: പുരുഷ - വനിത ലോകകപ്പുകളിൽ ഒരേ സമ്മാനത്തുക നൽകുമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) പ്രഖ്യാപിച്ചു.
ഈ വർഷത്തെ വനിത ട്വന്റി 20 ലോകകപ്പ് മുതൽ നടപ്പാക്കും. വിജയിക്കുന്ന ടീമിന് 19.6 കോടി രൂപ നൽകും. 2023 ലോകകപ്പിൽ 8.37 കോടി രൂപ ആയിരുന്നു സമ്മാനത്തുക. ഒക്ടോബർ മൂന്നു മുതൽ യുഎഇയിലാണു വനിതാ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്.
ബംഗ്ലാദേശിൽ നടത്താനിരുന്ന ട്വന്റി20 ലോകകപ്പ് സുരക്ഷാ കാരണങ്ങളെത്തുടർന്നാണ് ദുബായിലേക്കും ഷാർജയിലേക്കും മാറ്റിയത്. ടൂർണമെന്റിൽ ആകെ 23 മത്സരങ്ങളാണുണ്ടാകുക.