പാരാലിമ്പിക്സ് താരങ്ങൾക്ക് ഐഒസിയുടെ ആദരം
Saturday, September 14, 2024 2:23 AM IST
കൊച്ചി: പാരീസില്‍ സമാപിച്ച പാരാലിമ്പിക്സ് ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ കായികതാരങ്ങളെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷൻ (ഐഒസി) ആദരിച്ചു.
കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി രക്ഷ നിഖില്‍ ഖഡ്സെ മുഖ്യാതിഥിയായിരുന്നു. ഐഒസി ഭിന്നശേഷിക്കാരായ താരങ്ങള്‍ക്കു നല്‍കിവരുന്ന പിന്തുണയെ മന്ത്രി അഭിനന്ദിച്ചു. എംഒപിഎന്‍ജി സെക്രട്ടറി പങ്കജ് ജെയിന്, ഇന്ത്യന്‍ ഓയില്‍ ചെയര്‍മാനും ഡയറക്ടറുമായ വി.സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുമായി (പിസിഐ) ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ 2023 ഒക്ടോബര്‍ മുതല്‍ പാരാ അത്ലറ്റുകള്‍ക്ക് മികച്ച പിന്തുണ നല്‍കിവരുന്നുണ്ട്. പാരാ അത്ലറ്റുകള്‍ക്കായി പ്രതിമാസ സ്കോളര്‍ഷിപ്പുകള്‍, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, സ്പോര്‍ട്സ് കിറ്റുകള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തുക വഴി ഇന്ത്യന്‍ ഓയില്‍ അതിന്റെ പിന്തുണ തുടരുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിന് വ്യക്തമാക്കി.