ചെസ് ഒളിന്പ്യാഡ്: നന്പർ വൺ ഇന്ത്യ
Tuesday, September 17, 2024 12:50 AM IST
ജിസ്മോൻ മാത്യു, ഇന്റർനാഷണൽ ആർബിറ്റർ
ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന 45-ാം ചെസ് ഒളിമ്പ്യാഡിലെ അഞ്ചു റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ ഓപ്പൺ വിഭാഗത്തിലും വനിതകളുടെ വിഭാഗത്തിലും ഇന്ത്യൻ ടീമുകൾ ഒന്നാം സ്ഥാനത്തു തുടരുന്നു. അഞ്ചാം റൗണ്ടിൽ ഇന്ത്യൻ പുഷന്മാർ 3-1 നു അസർബൈജാനെയും വനിതകൾ 2.5-1.5 നു കസാക്കിസ്ഥാനെയും തോൽപ്പിച്ചു.
ലോക നാലാം നമ്പർ താരം, ഇന്ത്യയുടെ എറിഗാസി അർജുൻ ഈ ഒളിന്പ്യാഡിൽ തുടർച്ചയായ അഞ്ചാം വിജയം കണ്ടപ്പോൾ ഇന്ത്യയുടെ പുരുഷന്മാരുടെ വിജയം എളുപ്പമായി. എന്നാൽ, വനിതകളുടെ ഒന്നാം ബോർഡിൽ ഗ്രാൻഡ് മാസ്റ്റർ ദ്രോണവല്ലി ഹരികയുടെ പരാജയം വനിതകളെ സമ്മർദത്തിലാക്കി. രണ്ടാമത്തെ ബോർഡിൽ മെറൂർട്ട് കമലിഡെനോവയ്ക്കെതിരെ ആർ. വൈശാലി നിർണായക വിജയം നേടി.
മൂന്നാമത്തെ ബോർഡിൽ ദിവ്യ ദേശ്മുഖിനെ സെനിയ ബാലാബയേവ സമനിലയിൽ പിടിച്ചു. തുടർച്ചയായി നാല് മത്സരങ്ങൾ വിജയിച്ചതിന് ശേഷം, നാഗ്പൂരിൽ നിന്നുള്ള നിലവിലെ ലോക ജൂനിയർ ഗേൾസ് ചാമ്പ്യന്റെ ആദ്യ സമനിലയാണിത്. അഗർവാളും വിജയിച്ചപ്പോൾ ഇന്ത്യക്ക് ഒന്നാം സ്ഥാനം.