ജംഷഡ്പുർ ജയം
Wednesday, September 18, 2024 1:32 AM IST
ഫറ്റോർദ: ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ ജയത്തോടെ തുടങ്ങി. എവേ പോരാട്ടത്തിൽ ജംഷഡ്പുർ 2-1ന് എഫ്സി ഗോവയെ പരാജയപ്പെടുത്തി.
പിന്നിൽനിന്നശേഷമാണ് ജംഷഡ്പുരിന്റെ തിരിച്ചവരവ്. 45+3ാം മിനിറ്റിൽ അർമാൻഡോ സാദികു ഗോവയെ മുന്നിലെത്തിച്ചു.
74-ാം മിനിറ്റിൽ ഹാവിയർ സിവേരിയൊ സന്ദർശകർക്കു സമനില നൽകി. 90+3ാം മിനിറ്റിൽ ജോർദാൻ മുറെ ജംഷഡ്പുരിന് ജയം സമ്മാനിച്ചു.