ബുംറയുടെ കാര്യം ഇന്നറിയാം
Tuesday, February 11, 2025 3:41 AM IST
മുംബൈ: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ പേസർ ജസ്പ്രീത് ബുംറ ഉണ്ടാകുമോ എന്നതിൽ ഇന്ന് അന്തിമതീരുമാനം ഉണ്ടാകുമെന്നു റിപ്പോർട്ട്. ചാന്പ്യൻസ് ട്രോഫിക്കുള്ള അന്തിമ 15 അംഗ ടീം പട്ടിക ഇന്നു സമർപ്പിക്കണമെന്നതിനാലാണിത്.
ഓസ്ട്രേലിയൻ പര്യടനത്തിനിടെ പുറത്തിനു പരിക്കേറ്റ ബുംറ പിന്നീട് കളിച്ചിട്ടില്ല.