കേരളം ക്വാർട്ടറിൽ
Wednesday, January 8, 2025 1:46 AM IST
ഭാവ്നഗർ (ഗുജറാത്ത്): 74-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള വനിതകൾ ക്വാർട്ടർ ഫൈനലിൽ. തമിഴ്നാടിനെ 71-52നു തറപറ്റിച്ച് തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയാണ് കേരളം ക്വാർട്ടറിലേക്കു മുന്നേറിയത്.
തുടക്കത്തിൽ 1-6ന് കേരളം പിന്നിലായിരുന്നു. പിന്നീട് ക്യാപ്റ്റൻ ശ്രീകലയും സൂസനും ജയലക്ഷ്മിയും ചേർന്ന് കേരളത്തെ ജയത്തിലേക്കു കൈപിടിച്ചു. ശ്രീകല 25ഉം സൂസൻ 16ഉം ജയലക്ഷ്മി 15ഉം പോയിന്റ് സ്വന്തമാക്കി.
അതേസമയം, പുരുഷ വിഭാഗത്തിൽ കേരളം തോൽവി വഴങ്ങി. രാജസ്ഥാനോട് 82-70ന് ആയിരുന്നു കേരള പുരുഷന്മാരുടെ തോൽവി.