ബാഴ്സ പ്രീക്വാർട്ടറിൽ
Monday, January 6, 2025 1:12 AM IST
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബോളിൽ ബാഴ്സലോണ പ്രീക്വാർട്ടറിൽ. നാലാം ഡിവിഷൻ ക്ലബ്ബായ ബാർബസ്ട്രോയെ മറുപടിയില്ലാത്ത നാലു ഗോളുകൾക്കു കീഴടക്കിയാണ് ബാഴ്സയുടെ മുന്നേറ്റം. മൂന്നാം ഡിവിഷൻ ക്ലബ്ബായ മാർബെല്ലയെ 1-0നു കീഴടക്കി അത്ലറ്റിക്കോ മാഡ്രിഡും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.