കേരളത്തിനു വന്പൻ ജയം
Monday, January 6, 2025 1:12 AM IST
സെക്കന്ദരാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് 2024-25 സീസണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിനു രണ്ടാം ജയം. കേരളം 133 റണ്‍സിനു ബിഹാറിനെ തോൽപ്പിച്ചു. സ്കോർ: കേരളം 50 ഓവറിൽ 266/8. ബിഹാർ 41.2 ഓവറിൽ 133. ഗ്രൂപ്പിൽ കേരളത്തിന്റെ രണ്ടാം ജയമാണ്.
കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീൻ (88), അഖിൽ സ്കറിയ (54 നോട്ടൗട്ട്), സൽമാൻ നിസാർ (52) എന്നിവർ തിളങ്ങി. 33 റണ്‍സിനിടെ ആദ്യ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്. മുഹമ്മദ് അസ്ഹറുദ്ദീനാണ് പ്ലെയർ ഓഫ് ദ മാച്ച്.