സബാഷ് സബലെങ്ക
Monday, January 6, 2025 1:12 AM IST
ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്ൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ബെലാറൂസിന്റെ ലോക ഒന്നാം നന്പറായ അരീന സബലെങ്കയ്ക്ക്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം തിരിച്ചെത്തിയാണ് സബലെങ്ക ട്രോഫി സ്വന്തമാക്കിയത്. ഫൈനലിൽ റഷ്യയുടെ പോളിന കുഡെർമെറ്റോവയെ 4-6, 6-3, 6-2ന് കീഴടക്കി.
പുരുഷ സിംഗിൾസ് കിരീടം ചെക് താരം ജിരി ലെഹെക്കയ്ക്കാണ്. ഫൈനലിൽ അമേരിക്കയുടെ റെയ്ലി ഒപെൽക പരിക്കേറ്റു പുറത്തായി. ആദ്യസെറ്റിൽ 4-1ന് ജിരി മുന്നിൽ നിൽക്കുന്പോഴായിരുന്നു ഇത്.