കെ.പി. രാഹുല്‍ ബ്ലാസ്റ്റേഴ്സ് വിട്ടു; ഇനി ഒഡീഷ എഫ്സിക്കായി കളിക്കും
Monday, January 6, 2025 11:05 PM IST
കൊച്ചി: അഞ്ച് സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടിയ കെ.പി. രാഹുല്‍ ഇനി ഒഡീഷ എഫ്സിക്കായി കളിക്കും.
ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് രാഹുലിനെ ക്ലബ് റിലീസ് ചെയ്തത്. ഓസ്ട്രേലിയന്‍ താരം ജോഷ്വ സൊറ്റീരിയോയും ക്ലബ് വിട്ടിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് ഇതുവരെ ക്ലബ്ബിനായി ഒരു മത്സരം പോലും കളിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.
രാഹുല്‍ ടീം വിടുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് സ്ക്വാഡില്‍ രാഹുലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ടു വര്‍ഷത്തെ കരാറിലാണ് 24കാരന് ഒഡീഷ എഫ്സിയുമായി ഒപ്പുവച്ചത്.
13ന് ഒഡീഷ എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം, ഈ മത്സരത്തിലായിരിക്കും പുതിയ ക്ലബ്ബിനായി രാഹുലിന്റെ അരങ്ങേറ്റവും. ഈ സീസണില്‍ രാഹുൽ ഫോമിലെത്തിയിരുന്നില്ല. 11 കളിയിൽ ഒരു ഗോള്‍ മാത്രമാണ് നേടാനായത്.