രോഹിത്തിനെ മാറ്റിയത് അനുചിതം: സിദ്ദു
Sunday, January 5, 2025 12:04 AM IST
കൽപ്പറ്റ: ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് രോഹിത് ശർമയെ മാറ്റിനിർത്തിയത് അനുചിതമെന്നു മുൻ താരം നവജ്യോത് സിംഗ് സിദ്ദു.
ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഒരു പരന്പരയ്ക്കു മുന്പോ ശേഷമോ ആണ് എടുക്കേണ്ടത്. ആറു മാസം മുന്പ് ഇന്ത്യയെ ട്വന്റി-20 ലോകകപ്പ് കിരീടത്തിൽ എത്തിച്ച ക്യാപ്റ്റനാണ് രോഹിത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ സന്ദർശനത്തിനായി വയനാട്ടിലെത്തിയതായിരുന്നു സിദ്ദു.