സിറ്റിക്കു തുടർജയം
Monday, January 6, 2025 1:12 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2024-25 സീസണിൽ ഒക്ടോബറിനുശേഷം ആദ്യമായി തുടർജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഹോം മത്സരത്തിൽ സിറ്റി 4-1നു വെസ്റ്റ് ഹാമിനെ കീഴടക്കി. എർലിംഗ് ഹാലണ്ട് (42’, 55’) സിറ്റിക്കുവേണ്ടി ഇരട്ട ഗോൾ സ്വന്തമാക്കി. ഫിൽ ഫോഡനും (58’) വലകുലുക്കി. ഒരു ഗോൾ സെൽഫിലൂടെ എത്തി.
മറ്റു മത്സരങ്ങളിൽ ആഴ്സണൽ ബ്രൈറ്റണുമായും ചെൽസി ക്രിസ്റ്റലുമായും 1-1 സമനിലയിൽ പിരിഞ്ഞു. ആഴ്സണൽ (40 പോയിന്റ്) രണ്ടാമതും ചെൽസി (36) നാലാമതും സിറ്റി (34) ആറാമതുമാണ്. ലിവർപൂളാണ് (45) ലീഗിന്റെ തലപ്പത്ത്.