ഗോകുലം കേരള കളത്തിൽ
Wednesday, January 8, 2025 1:46 AM IST
മഹിപുർ (പഞ്ചാബ്): ഐ ലീഗ് 2024-25 സീസണ് ഫുട്ബോളിൽ ഏഴാം റൗണ്ട് പോരാട്ടത്തിനായി ഗോകുലം കേരള എഫ്സി ഇന്നു കളത്തിൽ. എവേ പോരാട്ടത്തിൽ ഡൽഹി എഫ്സിയാണ് ഗോകുലം കേരളയുടെ എതിരാളികൾ. ഉച്ചകഴിഞ്ഞ് രണ്ടിനാണ് കിക്കോഫ്.
ആറു മത്സരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി ഗോകുലം കേരള ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ്. എട്ടു പോയിന്റുമായി ഡൽഹി ആറാമതുണ്ട്.