മുംബൈ സിറ്റിക്കു ജയം
Monday, January 6, 2025 11:05 PM IST
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സിക്കു ജയം. എവേ മത്സരത്തിൽ മുംബൈ സിറ്റി രണ്ടിനെതിരേ മൂന്നു ഗോളിന് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി.
മുംബൈക്കായി നികോസ് കരേളിസ് (43’, 87’) ഇരട്ട ഗോൾ നേടി. ലാലിയാൻസുല ചാങ്തെ (39’) സിറ്റിയെ മുന്നിലെത്തിച്ചു.
സാഹിൽ പൻവറിന്റെ ഓണ്ഗോളിൽ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ മടക്കി. 83-ാം മിനിറ്റിൽ ഡേവിഡ് ലാൽഹ്ലാൻസാംഗ ഗോൾ നേടിയതോടെ സമനിലയായി. 87-ാം മിനിറ്റിൽ കരേളിസ് സിറ്റിയുടെ വിജയഗോൾ കണ്ടെത്തി.