പരമോന്നത ബഹുമതിയിൽ മെസി
Monday, January 6, 2025 1:12 AM IST
ന്യൂയോർക്ക്: പരമോന്നത ബഹുമതി നൽകി അർജന്റൈൻ സൂപ്പർ ഫുട്ബോളർ ലയണൽ മെസിയെ ആദരിച്ച് അമേരിക്ക. പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ആണ് മെസിക്ക് നൽകിയത്. അമേരിക്കൻ പ്രസിഡന്റ് 19 പേർക്കു ബഹുമതി കൈമാറി. മെസിക്കൊപ്പം ബോളിവുഡ് താരം ഡെൻസിൽ വാഷിംഗ്ടണ്‍, ഹില്ലരി ക്ലിന്റണ് തുടങ്ങിയവരും പട്ടികയിലുൾപ്പെട്ടു.
യുഎസ്എയുടെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യ പുരുഷ ഫുട്ബോൾ താരമാണ് മെസി. 2023 ജൂലൈ മുതൽ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിക്കുവേണ്ടിയാണ് മെസി കളിക്കുന്നത്. മെസി എത്തിയശേഷം ലീഗ്സ് കപ്പ്, മേജർ ലീഗ് സോക്കർ സപ്പോർട്ടേഴ്സ് ഷീൽഡ് ട്രോഫികൾ ഇന്റർ മയാമി സ്വന്തമാക്കി. ക്ലബ്ബിനുവേണ്ടി 39 മത്സരങ്ങളിൽ 34 ഗോളും 18 അസിസ്റ്റും മെസി ഇതുവരെ നടത്തി.