വനിതകൾ മിന്നിച്ചു
Monday, January 6, 2025 1:12 AM IST
ഗോഹട്ടി: ദേശീയ അണ്ടർ 23 ട്വന്റി-20 ട്രോഫിയിൽ മധ്യപ്രദേശിനെതിരേ കേരളത്തിന് അഞ്ചു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 93 റണ്‍സെടുത്തു. കേരളത്തിനുവേണ്ടി ഭദ്ര പരമേശ്വരൻ രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ കേരളത്തിനു 14 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി. എന്നാൽ, അനന്യ പ്രദീപും (30 നോട്ടൗട്ട്) ക്യാപ്റ്റൻ സി.എം.സി. നജ്ലയും (21) ചേർന്നുള്ള കൂട്ടുകെട്ട് ടീമിനെ ജയത്തിലെത്തിച്ചു.